കല്യാണത്തിനായി യുവതിയുടെ ആത്മഹത്യാ ഭീഷണി
ജിദ്ദ: വിവാഹം ശരിയാവാത്തതില്‍ മനംനൊന്ത് യുവതി കൈമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. സൗദിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രണ്ട് അനിയത്തിമാരുടെയും വിവാഹം ശരിയാക്കി കൊടുത്ത പ്രദേശത്തെ മധ്യസ്ഥനോട് തനിക്ക് എത്രയും വേഗം പുരുഷനെ കണ്ടെത്തി തന്നില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവനയെ തമാശയായിട്ടാണ് എല്ലാവരുമെടുത്തത്.
എന്തായാലും കൈയിലെ ഞരമ്പ് മുറിച്ച പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കടുത്ത മാനസികസമ്മര്‍ദ്ദമാണ് ഈ കടുംകൈക്ക് പിന്നിലെന്ന് മധ്യസ്ഥനായ ശൈഖ് ബണ്ഡാര്‍ അല്‍ യാഹ്യയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സൗദി അറേബ്യന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications