സംസ്‌കൃതി മെംബര്‍ഷിപ്പ് പ്രചാരണം തുടങ്ങി
ദോഹ: സംസ്‌കൃതി സാമൂഹിക സാംസ്‌കാരിക സമിതിയുടെ മെമ്പര്‍ഷിപ്പ് പ്രചാരണം ആരംഭിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ എം വര്‍ഗ്ഗീസാണ് അംഗത്വവിതരണത്തിന് തുടക്കം കുറിച്ചത്. സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി അധ്യക്ഷനായിരുന്നു.
മത, ജാതി, രാഷ്ട്രീയം പരിഗണിക്കാതെ എല്ലാവര്‍ക്കും അംഗത്വം നല്‍കുന്ന സംഘടനയാണ് സംസ്‌കൃതി. പ്രവാസികളുടെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും പ്രശ്‌നങ്ങളിലും നേരിട്ട് ഇടപെടുന്ന സംഘടനായാണിതെന്ന് യോഗത്തില്‍ സംസാരിച്ച ഭാരവാഹികള്‍ വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി പി എന്‍ ബാബുരാജന്‍ സ്വാഗതവും ഖജാന്‍ജി എകെ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications