യുഎഇ: ഐഡികാര്‍ഡുകള്‍ കൊറിയര്‍ ചെയ്യില്ല

ഒരു ദിവസം 30000ഓളം കാര്‍ഡുകളാണ് പുറത്തിറങ്ങുന്നത്. ഇത്രയും കാര്‍ഡുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ശേഷി രാജ്യത്തെ കമ്പനികള്‍ക്കില്ല-ഡയറക്ടര്‍ ജനറല്‍ ഓഫ് എമിറേറ്റ്‌സ് ഐഡി ഡോ അലി അല്‍ഖൗറി അറിയിച്ചു.
നേരത്തെ കൊടുത്ത കാര്‍ഡുകളില്‍ പലതും ഇതുവരെ കൊടുത്തുതീര്‍ത്തിട്ടില്ല. കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ അതോറിറ്റിയുമായി കരാറിലേര്‍പ്പെട്ട കമ്പനികള്‍ക്കെല്ലാം തന്നെ പരമാവധി ആയിരം കാര്‍ഡുകളെ വിതരണം ചെയ്യാന്‍ സാധിക്കുന്നുള്ളൂ. കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് അതോറിറ്റി നാലുകമ്പനികളെയാണ് നിയോഗിച്ചിരുന്നത്.
എമിറേറ്റ് പോസ്റ്റിന്റെ സഹായത്തോടെ രാജ്യത്തെ 120 പോസ്റ്റ് ഓഫിസുകളിലൂടെ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അതോറിറ്റി.












Click it and Unblock the Notifications