കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാട്ടവാറടി, ഓസിസ് പൗരന്‍ അപ്പീല്‍ നല്‍കി

Google Oneindia Malayalam News

Manosore
ജിദ്ദ: ദൈവനിന്ദ നടത്തിയെന്ന കുറ്റത്തിന് ഒരു വര്‍ഷം തടവും 500 ചാട്ടയടിയും ശിക്ഷ ലഭിച്ച ആസ്‌ത്രേലിയന്‍ പൗരന്‍ മന്‍സൂര്‍ അല്‍മരൈബ്(45) കോടതിയില്‍ അപ്പീല്‍ നല്‍കി.

ആസ്‌ത്രേലിയന്‍ എംബസിയുടെ സഹായത്തോടെ കുടുംബാംഗങ്ങള്‍ അല്‍മരൈബിനു വേണ്ടി അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. ചാട്ടവാറടിയില്‍ നിന്ന് ഒഴിവാക്കി കിട്ടുന്നതിനുവേണ്ടി സൗദി അറേബ്യയിലെ ആസ്‌ത്രേലിയന്‍ എംബസിയും ശ്രമം തുടങ്ങിയിട്ടുണ്ട്.

പരിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ അല്‍മറൈബ് പ്രവാചകന്റെ രണ്ട് അനുയായികളെ കുറിച്ച് കുറ്റം പറഞ്ഞതാണ് അറസ്റ്റിനും കടുത്ത ശിക്ഷയ്ക്കും കാരണമായത്. പ്രമേഹവും ഹൃദയസംബന്ധമായ അസുഖവുമുള്ളതിനാല്‍ ചാട്ടവാറടി പോലുള്ള കടുത്ത ശിക്ഷ അല്‍മറൈബിന്റെ ജീവന്‍ അപഹരിക്കുമെന്ന് കുടുംബാംഗങ്ങള്‍ ഭയപ്പെടുന്നു.

ഷിയാ വിശ്വാസിയായതുകൊണ്ട് ഒരു യാഥാസ്ഥിക സുന്നിവിശ്വാസി കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് മകന്‍ മുഹമ്മദ് ആസ്‌ത്രേലിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2004ലുണ്ടായ അപകടത്തെ തുടര്‍ന്ന് പിറകുവശത്തെ എല്ലുകളില്‍ കാര്യമായ പൊട്ടലുകളുണ്ടെന്ന് ഭാര്യ വഫ അറിയിച്ചു. അല്‍മറൈബിന് മുഹമ്മദ് അടക്കം അഞ്ചു മക്കളാണുള്ളത്.

English summary
An Australian man of Arab origin has appealed against a sentence issued by a Saudi court last month for one year in prison and 500 lashes after he was convicted of blasphemy, a Saudi newspaper reported on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X