കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Google Oneindia Malayalam News

ദുബയ്: റാസര്‍ഖൈമയില്‍ പുതുവല്‍സരദിവസത്തിന്റെ ആഘോഷതിമര്‍പ്പിനിടെ യുവതി ഓടിച്ച കാര്‍ കാല്‍നടയാത്രക്കാരായ നാലുപേരുടെ മുകളിലൂടെ കയറിയിറങ്ങി. ഒരാള്‍ തല്‍ക്ഷണം മരണമടഞ്ഞു, പരിക്കേറ്റ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. 22കാരിയായ യുവതിക്ക് ലൈസന്‍സില്ലായിരുന്നുവെന്ന് ഡയറക്ടര്‍ ഓഫ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അബ്ദുല്ല മന്‍ഖാസ് അറിയിച്ചു.

റെന്റ് എ കാര്‍ കമ്പനിയില്‍ നിന്നു കാര്‍ വാടകയ്‌ക്കെടുത്ത അറബ് വനിത കൂട്ടുകാരിക്ക് ഓടിക്കാന്‍ നല്‍കുകയായിരുന്നു. അശ്രദ്ധയാണ് അപകടത്തിനുകാരണമെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടു പേരും സംസാരത്തില്‍ മുഴുകിയതോടെ വണ്ടി റോഡരികിലൂടെ നടക്കുകയായിരുന്നു യാത്രക്കാരുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.

44 വയസ്സുള്ള ഏഷ്യന്‍ വംശജന്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടു പേരെ അല്‍ സഖ്ര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു യുവതികളെയും പോലിസ് കസ്റ്റഡിയിലെടുത്തു.

English summary
A young woman without a driver's licence ran over four pedestrians on Al Dhait Road in Ras Al Khaimah on New Year's Eve, killing one and injuring three others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X