വീട്ടുവേലക്കാരി കുടുംബാംഗങ്ങളെ കൊല്ലാന്‍ ശ്രമിച്ചു
കുവൈത്ത് സിറ്റി: മനോനില തെറ്റിയ വീട്ടുവേലക്കാരി സഹപ്രവര്‍ത്തകയെയും കുടുംബാംഗങ്ങളെയും കൊല്ലാന്‍ ശ്രമിച്ചു. കൂടെ ജോലി ചെയ്യുന്ന ശ്രീലങ്കക്കാരി കിടന്നുറങ്ങാന്‍ സ്ഥലം കൊടുക്കാത്തതാണ് എത്യോപ്യക്കാരിയെ കുപിതയാക്കിയത്.
അടുക്കളയില്‍ നിന്ന് കത്തിയുമായി തിരികെയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ശ്രീലങ്കന്‍ വേലക്കാരിയെ കുത്തുന്നത് തടയാന്‍ ശ്രമിച്ചതോടെ വീട്ടമ്മയെയും ആക്രമിച്ചു. തുടര്‍ന്ന് കുട്ടികളെ ബന്ദിയാക്കി ഭീഷണി മുഴക്കാന്‍ തുടങ്ങി.
വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ വീട്ടുടമ ഒരു വിധത്തില്‍ ആഫ്രിക്കന്‍ വംശജയെ കീഴടക്കി. കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് വേലക്കാരിയെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications