പട്ടിണി മൂലം മകനെ ഫേസ്ബുക്കിലൂടെ വില്‍ക്കുന്നു

കടുത്ത പട്ടിണിയാണ് സൗദ് ബിന്‍ നാസര്‍ അല്‍ ശഹ്‌രി എന്ന സൗദി പൗരനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് സൗദി പത്രം റിപ്പോര്‍ട്ട് ചെയ്തു. നടത്തിയിരുന്ന ബിസിനസ് എട്ടുനിലയില്‍ പൊട്ടുകയും കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് നിരവധി പേര്‍ക്ക് പണം കൊടുത്തു തീര്‍ക്കേണ്ട അവസ്ഥയും വന്നതാണ് സൗദിനെ പെരുവഴിയിലാക്കിയത്.
ലേബര്‍ ഓഫിസില്‍ സാമ്പത്തികസഹായത്തിനായി സമീപിച്ചെങ്കിലും 35 വയസ്സുപൂര്‍ത്തിയായെന്ന കാരണം പറഞ്ഞ് അതും നിരസിച്ചു. ഒടുവില്‍ ഈ കൊടും ദാരിദ്രത്തിനേക്കാള്‍ എത്രയോ ഭേദം മകനെ ആര്‍ക്കെങ്കിലും വില്‍ക്കുന്നതാണെന്ന് തീരുമാനിക്കുകയായിരുന്നു. വാങ്ങുന്നവര്‍ ഏത് നഗരത്തിലാണ് താമസിക്കുന്നതെന്ന് അറിയണം എന്ന നിബന്ധനമാത്രമേ ഫേസ്ബുക്കില്‍ വെച്ചിട്ടുള്ളൂ.












Click it and Unblock the Notifications