വിധവകള്‍ക്കായി പെന്‍ഷന്‍ പദ്ധതി
റിയാദ്: നിരാലംബരും വിധവകളുമായ 50 സ്ത്രീകള്‍ക്കായി പെന്‍ഷന്‍ പദ്ധതി വരുന്നു. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരികവേദിയുടെ ഘടകമായ ന്യൂ ഏജ് വനിതാ വേദിയാണ് സേവന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
2012 ജനുവരി മുതലാണ് ഈ പദ്ധതി തുടങ്ങുന്നത്. സഹായം ആവശ്യമുള്ളവരും ഈ പദ്ധതിയ്ക്കായി സാമ്പത്തിക സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവരും ഭാരവാഹികളുമായി ബന്ധപ്പെടണം.
കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ ഏറ്റവും അര്‍ഹരായവരെ കണ്ടെത്താന്‍ ശ്രമിക്കും. സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ടവരുടെ മുഴുവന്‍ വിലാസവും നല്‍കുന്നതാണ്.












Click it and Unblock the Notifications