സ്ത്രീ മാളിലേക്ക് കാര്‍ ഓടിച്ചുകയറ്റി
അബുദാബി: ഷോപ്പിങ് മാളില്‍ നിന്ന് ധൃതിപിടിച്ചു പുറത്തിറങ്ങാനുള്ള വനിതാ ഡ്രൈവറുടെ ശ്രമം മാളിന്റെ മതിലിടിച്ചു തകര്‍ത്തു. ഉമ്മുല്‍കുവാനിലാണ് സംഭവം.
പിറകോട്ടെടുക്കാനുള്ള ശ്രമത്തിനിടെ കാര്‍ ഇടിച്ചതോടെ പരിഭ്രാന്തിയിലായ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തപ്പോള്‍ ബ്രെയ്ക്ക് പിടിയ്ക്കുന്ന കാര്യം മറന്നു പോയി. ഫലം മാള്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നു തരിപ്പണമായി.
സ്ഥലത്ത് കുതിച്ചെത്തിയ പോലിസുകാര്‍ക്ക് ആദ്യം ചിരിക്കാനാണ് തോന്നിയത്. ബോധപൂര്‍വം മാള്‍ തകര്‍ക്കാന്‍ ശ്രമിച്ചതല്ലെന്ന രീതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അവര്‍ എന്തോ തിടുക്കത്തിലായിരുന്നു. ഈ അപകടത്തെ ഒരു 'തമാശ'യായി കാണാനാണ് പോലിസ് ആഗ്രഹിക്കുന്നത്. അല്‍ ഇത്തിഹാദ് പത്രമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.












Click it and Unblock the Notifications