ജിദ്ദ: ശ്രീലങ്കക്കാരനുമായി രഹസ്യം ബന്ധം പുലര്‍ത്തിവന്ന സൗദി വനിതയെ സദാചാര പോലിസ് അറസ്റ്റ് ചെയ്തു. വിവാഹമോചിതയായ സ്ത്രീ ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ പ്രവിശ്യയായ ഇഹ്‌സയിലാണ് സംഭവം.
ഡ്രൈവറായി ജോലി ചെയ്യുന്ന ശ്രീലങ്കക്കാരന്റെ താമസസ്ഥലത്തുനിന്ന് രണ്ടു പേരെയും കൈയോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ നാലുമാസയമായി ശ്രീലങ്കക്കാരനുമായി ബന്ധമുണ്ടെന്നും ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും സ്ത്രീ സമ്മതിച്ചതായി സബ്ഖ് പത്രം വ്യക്തമാക്കി.
സൗദി വനിതയുടെ നഗ്നചിത്രങ്ങള്‍ ഡ്രൈവറുടെ ഫോണില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.