കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതല്‍

Google Oneindia Malayalam News

Dubail Film Festival
ദുബയ്: അഞ്ചാമത് ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിന് ഏപ്രില്‍ 10 മുതല്‍ 16 വരെ ദുബയ് ആതിഥേയത്വം വഹിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക.

ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം കാറ്റഗറികളിലേക്കായി ചിത്രങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ മാത്രമേ മല്‍സരിക്കാനാവൂവെന്ന് സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് അഞ്ചു ലക്ഷം ദീര്‍ഹം സമ്മാനമായി ലഭിക്കും.

ദുബയ് കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് അതോറിറ്റിയുടെ ചെയര്‍മാന്‍ ശൈഖ് മജീദ് ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂം മുന്‍ കൈയെടുത്താണ് ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 29 വരെ ലഭിക്കുന്ന ചിത്രങ്ങളാണ് മേളയ്ക്ക് പരിഗണിക്കുക. ജനുവരി 1 ,2011നുശേഷം നിര്‍മിച്ച ചിത്രങ്ങള്‍ മാത്രമേ മേളയ്ക്ക് പരിഗണിക്കുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക് ഗള്‍ഫ്ഫിലിംഫെസ്റ്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

English summary
Dubai will host the 5th edition of the Gulf Film Festival April 10-16.Films from the UAE, Saudi Arabia, Kuwait, Bahrain, Oman, Qatar, Yemen and Iraq will be showcased.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X