ദുബയ് ഷോപ്പിങ് ഫെസ്റ്റിവല്‍ തുടങ്ങി

ഏറ്റവും കുറഞ്ഞ വിലയ്ക്കു ഏറ്റവും ഗുണമേന്മയുള്ള സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമൊരുക്കുന്നതോടൊപ്പം ഒരു കുടുംബം, ഒരു ലോകം ഒരാഘോഷം എന്ന മഹത്തായ സന്ദേശവും ഈ ഷോപ്പിങ് മാമാങ്കത്തിനു പിറകിലുണ്ട്.
ഫാഷന്‍ ഷോ, സാഹസികയാത്രകള്‍, കരിമരുന്ന് പ്രയോഗം, സംഗീത കലാപരിപാടികള്‍ എന്നിവയെല്ലാം ഡിഎസ്എഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. പ്രതിദിനം നിരവധി ഭാഗ്യശാലികളെ മേളയിലൂടെ കണ്ടെത്താറുണ്ട്. വിജയികള്‍ക്ക് സ്വര്‍ണവും പണവും വാഹനങ്ങളും സമ്മാനമായി ലഭിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായ ആഗോളഗ്രാമത്തില്‍ 13000 ചതുരശ്രമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യാപവലിയന്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള നിരവധി സ്റ്റാളുകളും ഇവിടെയുണ്ട്.












Click it and Unblock the Notifications