ജിദ്ദയില്‍ ഇന്ത്യന്‍ ടൂറിസം റോഡ് ഷോ

ജനുവരി 11ന് 2.30 മുതല്‍ 7.30വരെ ജിദ്ദയിലെ മൂവ് ആന്റ് പിക് ഹോട്ടലിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളെ കുറിച്ച് ബോധവത്കരിക്കുകയും ഇത്തരം കേന്ദ്രങ്ങളില്‍ എത്തി ചേരുന്നതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ കൈമാറുകയുമാണ് ഷോ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സിന്റെ പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ചികില്‍സാ ആവശ്യങ്ങള്‍ക്കായി നിരവധി സൗദി പൗരന്മാര്‍ ഇന്ത്യയിലെത്താറുള്ളതിനാല്‍ വിവിധ ആശുപത്രിയില്‍ നിന്നുള്ള പ്രതിനിധികളും സംഘത്തിനൊപ്പമുണ്ട്.












Click it and Unblock the Notifications