Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലിസ് കാര്‍ വെടിവെച്ചു നിര്‍ത്തി

ജിദ്ദ: സാങ്കേതിക തകാരാറുമൂലം അതിവേഗം ഓടികൊണ്ടിരുന്ന കാര്‍ നിയന്ത്രിക്കാന്‍ ഡ്രൈവര്‍ പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലാതെ വന്നപ്പോള്‍ പോലിസ് അതു വെടിവെച്ചു നിര്‍ത്തി. സൗദിയിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്.

സൗദി പൗരന്‍ അബ്ദുള്ള അല്‍ തവാല 120 കിലോമീറ്റര്‍ വേഗതയിലാണ് കാറോടിച്ചു കൊണ്ടിരുന്നത്. ഹഫര്‍ അല്‍വാതിന്‍ നഗരത്തിനടുത്തുവെച്ച് ഓട്ടോമാറ്റിക്കായി സ്പീഡ് 220 കിലോമീറ്ററിലേക്കുയര്‍ന്നു. സ്പീഡ് കുറയ്ക്കാന്‍ സകലപണിയും പയറ്റി നോക്കിയതിനുശേഷം ഡ്രൈവര്‍ മൊബൈല്‍ ഫോണെടുത്ത് പോലിസിനെ വിളിച്ചു കാര്യം പറഞ്ഞു.

തുടക്കത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പോലിസും പകച്ചു നിന്നു. ഒടുവില്‍ എന്തും വരട്ടെയെന്ന് കരുതി കാറിന്റെ ഗ്ലാസ് ലക്ഷ്യമാക്കിയാണ് ട്രാഫിക് പോലിസ് വെടിയുതിര്‍ത്തത്. ചില്ലുതകര്‍ന്നതോടെ കാറിന്റെ വേഗതയും കുറഞ്ഞു. വാസ്തവത്തില്‍ കാറിന്റെ പിറകില്‍ വെടിവെയ്ക്കാനാണ് പോലിസ് ശ്രമിച്ചിരുന്നത്.

ചില സാങ്കേതിക വിദഗ്ധരാണ് ഇത്തരം കാറുകള്‍ ചില്ലുകള്‍ തകര്‍ത്താല്‍ വേഗത കുറയാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടത്. എന്തായാലും ടൊയോട്ട ലാന്‍ഡ്ക്രൂയ്‌സര്‍ ഇനത്തില്‍ പെട്ട ഈ കാര്‍ ഇപ്പോള്‍ ഡീലേഴ്‌സിന്റെ നിരീക്ഷണത്തിലാണ്. ഈ വിചിത്രമായ പ്രശ്‌നത്തിന് കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+