ഒമാനില്‍ വാഹനാപകടം, രണ്ടു മലയാളികള്‍ മരിച്ചു
മസ്‌കത്ത്: ഒമാനില്‍ കാറും പിക്കപ്പുവാനും കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കായംകുളത്തെ നവാസ്(31), കണ്ണൂരിലെ റഫീഖ്(48) എന്നിവരാണ് മരിച്ചത്.
മലപ്പുറം സ്വദേശിയായ ഫൈസലിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയിലാണ് അപകടമുണ്ടായത്. മലയാളികള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഒമാനികളും കൊല്ലപ്പെട്ടിട്ടുണ്ട്.
നവാസ് പ്രതാംഗമൂട് പണിപ്പുറ പടീറ്റതില്‍ പരതനായ ഇബ്രാഹീംകുട്ടിയുടെ മകനാണ്. ഭാര്യ: സുനിമോള്‍. മകന്‍ നഫീക്ക് മുഹമ്മദ്. റഫീഖിന്റെ ഭാര്യ: സുബൈദ. മക്കള്‍: സുമയ്യ, റഹിയാനത്ത്, റാഹില. സഹോദരങ്ങള്‍: അബ്ദുള്ള, അബൂബക്കര്‍, ജാഫര്‍, സീനത്ത്, ഷക്കീല, ഹസീന, സൈനബ, റുഖിയ. കണ്ണൂര്‍ മാനന്തേരി ഞാലില്‍ സ്വദേശിയാണ് റഫീഖ്.












Click it and Unblock the Notifications