ദുബയ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂമിന് ആണ്‍കുട്ടി പിറന്നു. ഹയ ബിന്ദ് അല്‍ഹുസൈനും എനിക്കും ഒരു ആണ്‍കുട്ടി പിറന്നു. അവന് ഞങ്ങള്‍ സയിദ് എന്നു പേരിട്ടു-ശൈഖ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു.
ട്വിറ്റര്‍ വാര്‍ത്ത പുറത്തുവന്ന ഉടനെ തന്നെ ശൈഖിന്റെ ഫേസ്ബുക്ക് പേജിലേക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ട്വിറ്റര്‍ ട്രെന്‍ഡില്‍ ഇതോടെ സയിദ് എന്ന പേര് ആറാം സ്ഥാനത്തുവരെയെത്തി.
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെത്തിയ അഭിനന്ദനസന്ദേശങ്ങളില്‍ പ്രമുഖ ബിസിനസ്സുകാരും ഭരണാധികാരികളും സ്ഥാപനങ്ങളും ഉള്‍പ്പെടും.
His Highness Sheikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of UAE and Ruler of Dubai and Princess Haya bint Al Hussein have been blessed with a baby boy.