അനില്‍ കുടുംബസഹായ ഫണ്ട് കൈമാറി
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അനില്‍കുമാറിന്റെ കുടുംബത്തെ സഹായിക്കാനായി നവോദയ സ്വരൂപിച്ച തുക കൈമാറി. റിയാദില്‍ നിന്നും നാട്ടിലേക്ക് അവധിയില്‍ പോയ സമയത്താണ് കൊല്ലം കല്ലുവാതുക്കള്‍ സ്വദേശിയായ അനില്‍കുമാര്‍ മരിച്ചത്.
നവോദയയുടെ സജീവപ്രവര്‍ത്തകനും മുന്‍ യൂനിറ്റ് ആക്ടിങ് കണ്‍വീനറുമായിരുന്നു അനില്‍കുമാര്‍. സംഘടനയുടെ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ബാബുജിയില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങിയ ബഷീര്‍ നെട്ടൂരാന്‍ ഇത് കുടുംബത്തിന് കൈമാറും.
നവോദയ അംഗങ്ങളില്‍ നിന്നു മാത്രം പിരിച്ചെടുത്ത 112000 രൂപ അനില്‍കുമാറിന്റെ മാതാവിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലാണ് നിക്ഷേപിക്കുകയെന്ന് നവോദയ ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications