മലയാള സമാജം നാടകോത്സവം 13ന്
ദുബയ്: അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന നാടകമല്‍സരം ജനുവരി 13ന്. മുസഫ എമിറേറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളാണ് നാടകോത്സവത്തിന് വേദിയാവുന്നത്.
സൂ സ്‌റ്റോറി(തിയേറ്റര്‍ ദുബയ്), പാലം(പ്ലാറ്റ് ഫോറം തിയേറ്റര്‍,ദുബയ്), മണ്ണ്(കല, അബുദാബി), കുഞ്ഞിരാമന്‍(സോഷ്യല്‍ഫോറം, അബുദാബി), ആണണിപ്പാടത്തെ പേരമരങ്ങള്‍(ക്ലാനായ കുടുംബവേദി), മെഹബക്(ശക്തി തിയേറ്റേഴ്‌സ് അബുദാബി, സര്‍പ്പകാലം(യുവകലാസാഹിതി, അല്‍ഐന്‍), മതിലുകള്‍പ്പുറം(നാടകസൗഹൃദം, അബുദാബി), പ്രതിരൂപങ്ങള്‍(ഡി2കമ്യൂണിക്കേഷന്‍സ് ദുബായ്) എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക. മത്സരങ്ങള്‍ രാവിലെ ഒമ്പത് മണിക്കാരംഭിക്കും.
പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കെപികെ വേങ്ങര, സിനിമ, സീരിയല്‍ സംവിധായകന്‍ യവനിക ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിധികര്‍ത്താക്കളാവും. ജനുവരി 14ന് ശനിയാഴ്ചയാണ് ഫലം പുറത്തുവിടുക. മികച്ച മൂന്നു നാടകങ്ങള്‍ക്കും മികച്ച സംവിധായകന്‍, മികച്ച നടന്‍, നടി, സഹനടന്‍, സഹനിട, ബാലതാരം, ചമയം എന്നീ വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2737406 എന്ന നമ്പറില്‍ ബന്ധപ്പെടാം.












Click it and Unblock the Notifications