ഹോര്‍മുസ് അടച്ചാല്‍ പ്രത്യാഘാതം ഗുരുതരം: യുഎഇ

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യപാതകളിലൊന്നാണ് ഹോര്‍മുസ്. അവിടെയുണ്ടാവുന്ന ഏതൊരു അസ്വസ്ഥതയും മേഖലയ്ക്കും അന്താരാഷ്ട്രസമൂഹത്തിനും തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഏതൊരു രാജ്യത്തിന്റെ താല്‍പ്പര്യത്തിന്റെ പുറത്താണെങ്കിലും അന്താരാഷ്ട്രകപ്പല്‍പാത അടയ്ക്കുന്നത് ശരിയല്ല-ജപ്പാന്‍ വിദേശകാര്യമന്ത്രി കൊയ്ച്ചിറോ ഗെംബയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യുഎഇ മന്ത്രി.
ഇറാന്റെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണ്. നയതന്ത്രനീക്കങ്ങളും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുമാണ് ഈ വിഷയത്തില്‍ വേണ്ടതെന്ന നിലപാടാണ് ജപ്പാനുള്ളതെന്ന് ഗെംബ അറിയിച്ചു. ഇറാനില്‍ നിന്നുള്ള എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അത് ജപ്പാനു തിരിച്ചടിയാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാരണം ഇപ്പോള്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന എണ്ണയില്‍ പത്തുശതമാനത്തിലേറെ എത്തുന്നത് ഇറാനില്‍ നിന്നാണ്.












Click it and Unblock the Notifications