കുറ്റബോധം വേട്ടയാടി, മോഷ്ടിച്ച പണം തിരിച്ചുനല്‍കി
കുവൈത്ത് സിറ്റി: അടുത്ത കൂട്ടുകാരിയുടെ ബാങ്ക് എക്കൗണ്ടില്‍ നിന്ന് പണം അടിച്ചുമാറ്റിയ കുവൈത്ത് അധ്യാപികയ്ക്ക് മാനസാന്തരം. പോലിസ് സ്‌റ്റേഷനിലെത്തി തുടര്‍ച്ചയായി കരയാന്‍ തുടങ്ങിയ യുവതിയെ ഏറെ നേരം സമാധാനിപ്പിച്ചതിനുശേഷമാണ് പോലിസിനു കാര്യം പിടികിട്ടിയത്.
ടീച്ചരെ വളരെയധികം വിശ്വാസമായിരുന്ന കൂട്ടുകാരി ബാങ്ക് എക്കൗണ്ട് പാസ്‌വേര്‍ഡ് പറഞ്ഞുകൊടുത്തിരുന്നു. എക്കൗണ്ടില്‍ നിന്ന് 6450 ഡോളറാണ് അടിച്ചുമാറ്റിയത്. എന്നാല്‍ ഈ പണം എടുത്തതോടെ ടീച്ചര്‍ക്ക് മനസ്സമാധാനത്തോടെ ഉറങ്ങാന്‍ സാധിച്ചില്ല. പേടി സ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടി ഉണരുക പതിവായി.
ഒടുവില്‍ രണ്ടു കല്‍പ്പിച്ച് പോലിസ് സ്‌റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു. പണം തിരിച്ചുനല്‍കിയാല്‍ മാത്രമേ സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കൂ. പോലിസ് ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ കൂട്ടുകാരിയെ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിച്ചു. അറബ് പ്രവാസികളായ രണ്ടു പേരും കുവൈത്ത് സിറ്റിയിലെ ഒരേ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം.












Click it and Unblock the Notifications