കണ്ണൂര്‍ സ്വദേശി അപകടത്തില്‍ മരിച്ചു
ദുബയ്: വാഹനാപകടത്തില്‍ മലയാളി ദാരുണമായി വെന്തുമരിച്ചു. കണ്ണൂര്‍ സ്വേദശി എട്ടിക്കുളം കണ്ടത്തില്‍ നവാസ്(23)ആണ് മരിച്ചത്. അബുദാബിയിലെ ഗയാത്തില്‍ ബുധനാഴ്ച രാത്രി നവാസ് ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിപോയ നവാസിന് പുറത്തിറങ്ങാന്‍ സാധിച്ചില്ല.
അഗ്നിശമനസേനാ പ്രവര്‍ത്തകരും പോലിസും ഏത്തുമ്പോഴേക്കും വാഹനം പരിപൂര്‍ണമായും കത്തിനശിച്ചിരുന്നു. ദുബയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് കുഞ്ഞിയാണ് പിതാവ്. മാതാവ്: കുഞ്ഞായിശു. സഹോദരങ്ങള്‍: നൗഷാദ്(അബുദാബി), നസീമ.












Click it and Unblock the Notifications