ദുബയ്: ജനുവരി 18ലെ 'കാര്‍ ഫ്രീ' പ്രചാരണം വിജയിപ്പിക്കുവാന്‍ ദുബയ് മുന്‍സിപ്പാലിറ്റി നടപടികള്‍ തുടങ്ങി. കാര്‍ ഉപയോഗിക്കാത്ത ഈ ദിവസത്തില്‍ മന്ത്രിമാരും ഡയറക്ടര്‍ ജനറല്‍മാരും വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കുചേരുന്നുണ്ട്. ദുബയില്‍ 3000ഓളം കാറുകള്‍ റോഡിലിറങ്ങില്ലെന്നാണ് കണക്കാക്കുന്നത്. കാറിനു പകരം ബസ്, മെട്രോ സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യാനാണ് തീരുമാനം.
നഗരത്തില്‍ ഒരു കാര്‍ പോലും ഓടാത്ത ഒരു ദിവസമാണ് മുന്‍സിപ്പാലിറ്റിയുടെ സ്വപ്‌നം-ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂട്ട അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും ഈ പ്രചാരണത്തിനു കീഴില്‍ അണിനിരത്താന്‍ ശ്രമിക്കും.
ഒരു ദിവസം കാര്‍ ഫ്രീ ആയി ആചരിക്കുന്നതുമൂലം വര്‍ഷത്തില്‍ ഏകദേശം 10 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് മാലിന്യം കുറയ്ക്കാന്‍ സാധിക്കും. കാര്‍ ഫ്രീ ഡേയില്‍ മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള കാര്‍ പാര്‍ക്കിങ് സ്ഥലങ്ങളെല്ലാം അടച്ചിടും. വിവിധ സ്വകാര്യസ്ഥാപനങ്ങള്‍ ഈ ഉദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Thousands of government officials, including ministers and director generals of departments will not use their cars next Wednesday as the Dubai Municipality will be joined by 13 other entities for this year’s Car-Free Day in Dubai.