റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികള്‍
റിയാദ്: സൗദിയിലെ റിയാദിലുള്ള മലയാള അച്ചടി ദൃശ്യ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് (റിംഫ്) പുതിയഭാരവാഹികള്‍. ബത്ഹയിലെ റിംഫ് പ്രസ് റൂമില്‍ കൂടിയ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ കെ.യു. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.
ഷക്കീബ് കൊളക്കാടന്‍ (പ്രസിഡന്റ്), ഉബൈദ് എടവണ്ണ (ജനറല്‍ സെക്രട്ടറി), നരേന്ദ്രന്‍ ചെറുകാട് (ട്രഷറര്‍) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. നജിം കൊച്ചുകലുങ്കിനെ കോ-ഓര്‍ഡിനേറ്ററായി നിശ്ചയിച്ചു. റഷീദ് കാസിമി (വൈസ് പ്രസിഡന്റ്), ബഷീര്‍ പാങ്ങോട് (സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
നൗഷാദ് കോര്‍മത്ത് (സാംസ്‌കാരികം), നാസര്‍ കാരന്തൂര്‍ (വെല്‍ഫെയര്‍), നാസര്‍ കാരക്കുന്ന് (എന്റര്‍ടൈന്‍മെന്റ്), അഷ്‌റഫ് വേങ്ങാട്ട് (അക്കാദമിക്) എന്നിവരാണ് വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍. ഉപദേശകസമിതി അംഗങ്ങളായി കെ.യു. ഇഖ്ബാല്‍, അഷ്‌റഫ് വേങ്ങാട്ട്, നാസര്‍ കാരന്തൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.


Click it and Unblock the Notifications