ജോലിക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു
ദുബയ്: പത്രത്തില്‍ കണ്ട ജോബ് പരസ്യപ്രകാരം അഭിമുഖത്തിനായി ഫഌറ്റിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. 44കാരനെ ഇറാഖി ബിസിനസ്സുകാരനെ പോലിസ് അറസ്റ്റ് ചെയ്തു.
വിസിറ്റിങ് വിസയില്‍ യുഎഇയിലെത്തിയ 35കാരിയായ ഈജിപ്ത് വനിതക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. ജനുവരി എട്ടിന് അല്‍ ഖുസൈസ് പോലിസ് സ്‌റ്റേഷനിലെത്തിയ മൂന്നുകുട്ടികളുടെ മാതാവ് നാല്‍പ്പത് വയസ്സോളം പ്രായമുള്ള അറബ് ബലാത്സംഗം ചെയ്തതായി പരാതിപ്പെടുകയായിരുന്നു.
അറബിക് ന്യൂസ്‌പേപ്പറില്‍ സെക്രട്ടറിയുടെ ഒഴിവുണ്ടെന്ന് ഒരു കോഫിഷോപ്പിലെ ന്യൂസ് ബോര്‍ഡില്‍ നിന്നാണ് യുവതി കണ്ടെത്തിയത്. ഉടന്‍ തന്നെ മൊബൈല്‍ നമ്പറില്‍ വിളിക്കുകയും ചെയ്തു. അയാള്‍ ആവശ്യപ്പെട്ട പ്രകാരം ഉച്ചയോടു കൂടി ടാക്‌സി വിളിച്ചാണ് യുവതി ഫ്രീജ് അല്‍ മുറാറിലുള്ള ഫഌറ്റിലെത്തിയത്. സ്റ്റുഡിയോ പോലെ തോന്നിക്കുന്ന മുറിയില്‍വെച്ച് പരസ്യം നല്‍കിയ ആള്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.


Click it and Unblock the Notifications