സൗദി നഴ്‌സുമാരുടെ നൃത്തം വിവാദമാവുന്നു

സൗദി ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും ഇത്തരത്തിലുള്ള നൃത്തം നിരോധിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ യുട്യൂബിലൂടെ പരക്കുന്ന വീഡിയോകളെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. പുറത്തിറങ്ങിയ മൂന്നു വീഡിയോ ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ദൃശ്യങ്ങളില്‍ നിന്ന് പ്രശസ്തമായ കിങ് ഫഹദ് ആശുപത്രിയിലാണ് നൃത്തവിരുന്ന് നടന്നിട്ടുള്ളതെന്ന് വ്യക്തമായി. ഫിലിപ്പീന്‍സില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള നഴ്‌സുമാരാണ് ദൃശ്യത്തിലുള്ളത്. ഹൊഫൗഫ് കിങ് ഫഹദ് ആശുപത്രി വിവാദം, കിങ് ഫഗദ് ആശുപത്രിയിലെ നാഥനില്ലാത്ത അവസ്ഥ, നഴ്‌സുമാരുടെ ബെര്‍ത്ത്‌ഡേ ഡാന്‍സിങ് പാര്‍ട്ടി എന്നീ പേരുകളാണ് വീഡിയോക്ക് നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications