അബുദാബി: ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും യുഎഇ ഔദ്യോഗിക എയര്‍ലൈനായ ഇതിഹാദ് നേടി. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ട്രാവല്‍ രംഗത്തെ ഓസ്‌കാര്‍ എന്നുവിശേഷിപ്പിക്കുന്ന പുരസ്‌കാരമാണിത്. ദോഹയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ട്രാവല്‍ മേളയുടെ ഭാഗമായി ഏഴ് അന്താരാഷ്ട്ര റൂട്ടുകള്‍ ഇതിഹാദ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജര്‍മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈനായ എയര്‍ബെര്‍ലിന്‍ ഓഹരികളുടെ 29 ശതമാനവും കമ്പനി കരസ്ഥമാക്കി.
യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജെയിംസ് ഹോഗന്‍ അറിയിച്ചു. വിമാനത്തിനുള്ളില്‍ വിവിധ വിനോദപരിപാടികളും ആകാശത്തിലും മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള സൗകര്യവുമാണ് ഇതില്‍ പ്രധാനപ്പെട്ടത്.
Etihad Airways, the national airline of the United Arab Emirates (UAE), has been named the world’s leading airlines at the World Travel Awards for the third year in a row.