സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങി

സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷായിരുന്നു തെലുങ് വാരിയേഴ്‌സിന്റെ നായകന്‍. ടോസ് നേടി ബാങ്കിങ് തുടങ്ങിയ ടീം ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. സുനില്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള മുംബൈ ഹീറോസിനും 166 റണ്‍സ് മാത്രം എടുക്കാന്‍ സാധിച്ചുള്ളൂ. ഇതോടെ മല്‍സരം സമനിലയിലാണ്. പ്രവേശനം സൗജന്യമായിരുന്ന മല്‍സരം കാണാന്‍ നിരവധി പേരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
രണ്ടാമത്തെ മല്‍സരത്തില്‍ മുംബൈ ഹീറോസ് കോളിവുഡ് താരങ്ങളുമായി ഏറ്റുമുട്ടി. കരേള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യമല്‍സരം ഞായറാഴ്ച ചെന്നൈ റിനോസിനെതിരേയാണ്. കൊച്ചി, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മറ്റു മല്‍സരങ്ങള്‍ നടക്കുക. ടീമിനെ കുറിച്ചും മല്‍സരങ്ങളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.












Click it and Unblock the Notifications