യുവതി എട്ടാംനിലയില്‍ നിന്നു വീണു മരിച്ചു
ഷാര്‍ജ: അല്‍ സഫിയ പാര്‍ക്കിനടുത്തുള്ള അല്‍മജാസ് പ്രദേശത്തുള്ള ഒരു കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നും റഷ്യന്‍ യുവതി വീണു മരിക്കാനിടയായ സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി.
ശനിയാഴ്ച ഏഴുമണിക്കാണ് പോലിസ് കണ്‍ട്രോള്‍ റൂമിലേക്ക് അപകടത്തെ കുറിച്ചുള്ള ഫോണ്‍കോള്‍ വന്നത്. ഫോറന്‍സിക് വിദഗ്ധരുമായി സംഘം എത്തുമ്പോള്‍ 28കാരിയായ യുവതി മരണവുമായി മല്ലടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവതി അല്‍പ്പസമയത്തിനുശേഷം മരിച്ചു.
അലിന പെര്‍കോവ് എന്ന യുവതി ഈജിപ്തുകാരനായ കാമുകനൊപ്പം ഫഌറ്റിലാണ് താമസിച്ചിരുന്നത്. ഈജിപ്ത് പൗരനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് റഷ്യന്‍ യുവതി യുഎഇയിലെത്തിയത്.












Click it and Unblock the Notifications