നാടകമത്സരം, ബഹബക്കിന് പുരസ്‌കാരം
അബുദാബി: മലയാളി സമാജം സംഘടിപ്പിച്ച അമേച്വര്‍ നാടക മത്സരത്തില്‍ അബുദാബി ശക്തി തിയേറ്റേഴ്‌സ് ബഹബക് മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. കല അബുദാബിയുടെ മണ്ണ്, അബുദാബി മലയാളി സോഷ്യല്‍ ഫോറത്തിന്റെ കുഞ്ഞിരാമന്‍ എന്നീ നാടകങ്ങള്‍ യഥാക്രമം രണ്ടു മൂന്നും സ്ഥാനത്തെത്തി.
സൂ സ്‌റ്റോറിയില്‍ അഭിനയിച്ച ടിടി ഷാജഹാനാണ് മികച്ച നടന്‍. രണ്ടാമത്തെ നടന്‍ റഫീഖ്(കുഞ്ഞിരാമന്‍), മികച്ച നടി അനന്തലക്ഷ്മി ഷരീഫ്(മതിലുകള്‍ക്കപ്പുറം), രണ്ടാമത്തെ നടി ബിനിമോള്‍ തങ്കച്ചന്‍(മണ്ണ്), മികച്ച ബാലതാരം ലുഖ്മാന്‍(സര്‍പ്പകാലം) എന്നിവയാണ് മറ്റു പുരസ്‌കാരങ്ങള്‍.
മലയാളി സമാജം ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സമാജം പ്രസിഡന്റ് ഡോ മനോജ് പുഷ്‌കര്‍, ജനറല്‍ സെക്രട്ടറി ജെ എച്ച് താഹിര്‍, വൈസ്പ്രസിഡന്റ് ബി യേശുശീലന്‍, ട്രഷറര്‍ അമര്‍ സിങ് വലപ്പാട്, കലാവിഭാഗം സെക്രട്ടറി കെവി ബഷീര്‍, കല അബുദാബി പ്രസിഡന്റ് ടിപി ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications