സഹോദരി ഓടിച്ച കാര്‍മറിഞ്ഞ് പതിനാറുകാരി മരിച്ചു
റാസല്‍ഖൈമ: ലൈസന്‍സില്ലാത്ത പതിനേഴുകാരിയോടിച്ച കാര്‍ മറിഞ്ഞ് പതിനാറുകാരിയായ സഹോദരി മരിച്ചു. റാസല്‍ഖൈമയിലെ അല്‍ഇത്തിഹാദ് യൂനിവേഴ്‌സിറ്റിക്കടുത്താണ് അപകടമുണ്ടായത്. എമിറേറ്റ്‌സ് റോഡിലൂടെ അതിവേഗതയില്‍ നീങ്ങുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിരവധി തവണ മലക്കം മറിഞ്ഞതിനുശേഷമാണ് കാര്‍ നിന്നത്.
പെണ്‍കുട്ടിയുടെ മൂന്നു സഹോദരന്മാരും കാറിലുണ്ടായിരുന്നെങ്കിലും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. വണ്ടിയോടിച്ചിരുന്ന കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇത്തരത്തിലുള്ള അപകടങ്ങള്‍ യുഎഇയില്‍ വര്‍ധിച്ചുവരികയാമ്. ലൈസന്‍സില്ലാത്ത മക്കള്‍ക്ക് വാഹനം കൊടുക്കരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരും അത് ചെവികൊള്ളാറില്ലെന്നതാണ് സത്യം.












Click it and Unblock the Notifications