ദുബയില്‍ ബുധനാഴ്ച കാര്‍ ഫ്രീ ഡേ

മൂവായിരത്തോളം സര്‍ക്കാര്‍, സര്‍ക്കാരിത ജീവനക്കാര്‍ സ്വകാര്യ വാഹനം ഉപേക്ഷിച്ചു പൊതുഗതാഗത മാര്‍ഗം തേടും. പതിമൂന്നോളം സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ ഇതിനു പിന്തുണ പ്രഖ്യാപിച്ചു. കാര്‍ ഫ്രീ ഡേയുടെ വിജയത്തിനായി ജോലി സമയത്തില്‍ ഇളവുകള്‍ അനുവദിയ്ക്കാനും ദുബയ് മുനിസിപ്പാലിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ നഗരത്തിലെ പ്രധാന പാര്‍ക്കിങ് പോയിന്റുകള്‍ ബുധനാഴ്ച അച്ചിടും.
പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ വിനിയോഗിച്ചുകൊണ്ടുള്ള 'കാര്‍ ഫ്രീ ഡേ പ്രോഗ്രം' രണ്ട് വര്‍ഷം മുമ്പാണ് ദുബയില്‍ ആരംഭിച്ചത്. ഇത്തവണ 10.3 ടണ്‍ കാര്‍ബണ്‍ കുറയ്ക്കാനാണു ദുബായി നഗരം ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications