ദോഹ: ഖത്തര്‍ ടൂറിസം അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര മോട്ടോര്‍ ഷോ ജനുവരി 25 മുതല്‍. ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരുടെ കാറോട്ടപ്രദര്‍ശനമാണ് പുതിയ എഡിഷന്റെ മുഖ്യ ആകര്‍ഷണമെന്ന് ക്യുടിഎ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രദര്‍ശനത്തില്‍ എഴുപതോളം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഒട്ടുമിക്ക കമ്പനികളും അവരുടെ ഏറ്റവും പുതിയ മോഡലുകളും വരാനിരിക്കുന്ന മോഡലുകളുടെ മാതൃകകളും അണിനിരത്തുന്നുണ്ട്. ജനുവരി 28ന് അവസാനിക്കുന്ന മേളയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഒട്ടേറെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ അന്താരാഷ്ട്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
The Qatar Motor Show featuring industry leaders will open on January 25 at the Doha Exhibition Centre (DEC) and enthrall car enthusiasts up to January 28, organisers announced yesterday.