പബ്ലിക് സ്‌കൂള്‍ അഡ്മിഷന്‍ 22 മുതല്‍

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മാര്‍ച്ചിലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കാറുള്ളത്. അനാവശ്യമായ കാലതാമസം ഒഴിവാക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തവണ രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഓരോ സ്‌കൂളിലും എത്ര കുട്ടികളുണ്ട്? അവര്‍ക്ക് ആനുപാതികമായ അധ്യാപകരുണ്ടോ? ഇത്തരം കാര്യങ്ങള്‍ നേരത്തെ അറിയേണ്ടതുണ്ട്. കെജി മുതല്‍ പ്ലസ്ടുവരെയുള്ള രജിസ്‌ട്രേഷനും ജനുവരി 22 മുതല്‍ മാര്‍ച്ച് 22 വരെയുള്ള ദിവസങ്ങളില്‍ നടക്കും. പ്രവാസികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സമയം മാര്‍ച്ച് 18 മുതല്‍ 22 വരെയാണ്.
ഒഴിവുകളുടെ 20 ശതമാനം വരെ പ്രവാസി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ, അറബിയിലും ഇംഗ്ലീഷിലും കണക്കിലും 90 ശതമാനത്തിലധികം മാര്‍ക്ക് നേടണമെന്നുമാത്രം.












Click it and Unblock the Notifications