ഐഡികാര്‍ഡ്: പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം

ഇതോടെ അപേക്ഷനല്‍കാന്‍ ഓഫിസുകള്‍ കയറിറങ്ങേണ്ട കാര്യമില്ല. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പൂരിപ്പിച്ച് കൊടുക്കാം. ഒപ്പം നേരിട്ട് ഹാജരാവാനുള്ള സൗകര്യപ്രദമായ സമയവും വ്യക്തമാക്കണം.
40 ദീര്‍ഹമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ചാര്‍ജ്. മറ്റു ചാര്‍ജ്ജുകളില്‍ വ്യത്യാസമില്ല. ഈ സൗകര്യം ഉപയോഗിച്ച് കാര്‍ഡ് പുതുക്കാനും മാറ്റിയെടുക്കാനും സാധിക്കും.
ആദ്യം എമിറേറ്റ് ഐഡന്റിറ്റി അതോറിറ്റിയുടെ വെബ്‌സൈറ്റ് തുറന്ന് എക്കൗണ്ട് ഉണ്ടാക്കുകയാണ് വേണ്ടത്. ഈ സൗകര്യമുപയോഗിച്ച് ഒരാള്‍ക്ക് ഒരു ദിവസം 20 ഫോമുകള്‍ സമര്‍പ്പിക്കാന്‍ പറ്റും. പക്ഷേ, ഈ സൗകര്യത്തെ ആരെങ്കിലും വാണിജ്യപരമായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications