മലയാളി കുഴഞ്ഞു വീണു മരിച്ചു
ദോഹ: ഖത്തറില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി ലത്തീഫ്(44) ആണ് മരിച്ചത്. ദോഹയിലെ ഒരു സ്റ്റുഡിയോയില്‍ ജീവനക്കാരനായിരുന്നു.
പതിനഞ്ച് വര്‍ഷമായി ദോഹയില്‍ ജോലി ചെയ്യുന്ന ലത്തീഫ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹമദ് മെഡിക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അസ്സമാന്റകത്ത് പരേതനായ ചക്കിന്റാട്ടില്‍ ബാവയുടെ മകനാണ്. ഉമ്മ: ഭാര്യ: സാബിറ, പാത്തുമ്മേയ്. മക്കള്‍: സഫീറ, റിസ്‌വാസ, മിസ്‌ന. മരുമകന്‍ സഫീര്‍(ജിദ്ദ). മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.












Click it and Unblock the Notifications