ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂര്‍: ഖത്തറിലെ ദോഹയിലുണ്ടായ വാഹനാപകടത്തില്‍ കരിവള്ളൂര്‍ തെക്കെ മണക്കാട്ടെ മാവില പത്തായപ്പുരയില്‍ ഈശ്വരന്‍ നമ്പ്യാര്‍(54) മരിച്ചു. അഷ്‌കാല്‍ എന്ന സ്ഥാപനത്തില്‍ ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി സുഹുത്തുക്കള്‍ക്കൊപ്പം ജോലി സ്ഥലത്തുനിന്നു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
പിതാവ്: പരേതനായ തമ്പാടന്‍ അടിയോടി, മാതാവ്: എംപി പാറുകുട്ടിയമ്മ. ഭാര്യ: കെപി രമ. മക്കള്‍: രമ്യ, സൗമ്യ, അഞ്ജന. മരുമകന്‍: എന്‍ വി പ്രശാന്ത്. സഹോദരങ്ങള്‍: ഉഷ, ഇന്ദിര, ദയാളന്‍












Click it and Unblock the Notifications