Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വിദേശി റിക്രൂട്ട്‌മെന്റ് കുറയ്ക്കണം

ജിദ്ദ: സൗദിയില്‍ സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടണമെന്ന ആവശ്യം ശക്തമാവുന്നു. രണ്ടു കൊല്ലം മുന്‍പുള്ള റിക്രൂട്ട്‌മെന്റ് കണക്കുകള്‍ പുറത്തു വന്നതോടെയാണിത്.

2009-10 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം വിദേശികളെ പൊതു-സ്വകാര്യ മേഖലകളിലേയ്ക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇക്കാലയളവില്‍ 1.16ലക്ഷം സ്വദേശികള്‍ക്ക് മാത്രമാണ് ജോലി ലഭിച്ചതെന്നും തൊഴില്‍ മന്ത്രാലയം പുറത്തു വിട്ട കണക്ക് സൂചിപ്പിയ്ക്കുന്നു.

വിദേശികളുടെ ഏഴു ശതമാനം സ്വദേശികള്‍ക്ക് മാത്രമേ ജോലി ലഭിച്ചുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് സൗദിവത്കരണത്തിന്റെ തോത് കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരിയ്ക്കുന്നത്.

സ്വകാര്യ മേഖലയിലേയ്ക്ക് 11 ലക്ഷം വിദേശികളെയാണ് റിക്രൂട്ട് ചെയ്തതെന്ന് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. പൊതുമേഖലയില്‍ 68,000 പേരെയും വീട്ടുജോലിയ്ക്കായി 5.6 ലക്ഷം പേരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. അതേസമയം സ്വകാര്യ മേഖലയിലെ 259 ഏജന്‍സികള്‍ നിര്‍ത്തി പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+