ജിദ്ദയില്‍ മലയാളി കുത്തേറ്റു മരിച്ചു
ജിദ്ദ: അടിപിടിക്കിടെ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അബ്ദുള്‍ ഫത്താഹാ(42)ണ് മരിച്ചത്. താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കം അടിപിടിയിലേക്കും കത്തികുത്തിലേക്കും നീളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി ഫതാബ് ജിദ്ദയില്‍ ജോലി ചെയ്തു വരികയാണ്. കഴിഞ്ഞാഴ്ചയാണ് അടിപിടിയുണ്ടായത്. ഗുരുതരാവസ്ഥയില്‍ ആശുപത്രി വെന്റിലേറ്ററിലായിരുന്ന ഫതാഹ് ശനിയാഴ്ച വൈകുന്നേരത്തോടെ മരിച്ചതായി സ്ഥിരീകരിച്ചു.
പിതാവ്: അസ്സന്‍കുട്ടി, മാതാവ്: ഐഷ, ഭാര്യ: ഹസീന. മക്കള്‍: ഫെമി, ഫസ്‌ന, ഇര്‍ഫാന്‍, മരുമകന്‍: കബീര്‍(ദുബായ്).












Click it and Unblock the Notifications