ബാലികയെ പീഡിപ്പിച്ച കാബ് ഡ്രൈവര്‍ പിടിയില്‍
ദുബയ്: സ്‌കൂളിലേക്കുള്ള യാത്ര മാധ്യെ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡ്രൈവറുടെ തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് മാനഭംഗപ്പെടുത്താനുള്ള ശ്രമമുണ്ടായത്. ഡ്രൈവിങിനിടെ തന്നെ കുട്ടിയുടെ മാറിടത്തിലും മറ്റും പിടിയ്ക്കാന്‍ നടത്തിയ ശ്രമം കുട്ടി ചെറുത്തു.
ഒരു വിധം കാറില്‍ നിന്നിറങ്ങിയ കുട്ടി ഉടന്‍ തന്നെ വണ്ടി നമ്പര്‍ നോട്ട് ചെയ്തു. സ്‌കൂളിലെത്തി ഹെഡ്മിസ്ട്രസിനോട് കാര്യങ്ങള്‍ വിശദീകരിച്ചതോടെ അവര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.
അതേ സമയം ഡ്രൈവര്‍ക്കു പറയാനുള്ളത് മറ്റൊന്നാണ്. കുട്ടി റേഡിയോ ഓണാക്കിയപ്പോള്‍ ഓഫാക്കാന്‍ വേണ്ടി നിര്‍ദ്ദേശിച്ചിരുന്നു. സ്‌കൂളിലെത്തുമ്പോഴേക്കും ഉറങ്ങിപോയ കുട്ടിയെ തോളില്‍ തട്ടി വിളിക്കുക മാത്രമാണ് ചെയ്തത്. ചാടിയെഴുന്നേറ്റ കുട്ടി എന്നെ തൊട്ടുപോകരുതെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു.












Click it and Unblock the Notifications