നാലു മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു
മനാമ: ലേബര്‍ ക്യാംപില്‍ നാലു മലയാളികളെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്‌റൈനിലെ ഹമദ് ടൗണിനടുത്ത് സുഖ് അല്‍ വാഖിഫിലാണ് അപകടമുണ്ടായത്. വായുസഞ്ചാരമില്ലാത്ത മുറിയ്ക്കുള്ളില്‍ തണുപ്പകറ്റാന്‍ കത്തിച്ച വിറകില്‍ നിന്നുള്ള പുകയാണ് മരണകാരണമെന്ന് കരുതുന്നു.
സുരേഷ് ബാബു(45), പ്രിയേഷ്(27), നകുലന്‍(48), ലാലു തൈത്താല(37) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട എളമന്നൂര്‍ സ്വദേശി സുനില്‍ ശശിധരനെ(28) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാവരും വെല്‍ഡിങ് തൊഴിലാളികളാണ്. മനാമയില്‍ കഴിഞ്ഞ കുറച്ചുദിവസമായി കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. തീയിട്ട പാത്രം കത്തിയതിനെ തുടര്‍ന്നായിരിക്കണം വിഷപ്പുക പുറത്തുവന്നതെന്ന് കരുതുന്നു.












Click it and Unblock the Notifications