ദുബയ്: തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കികിട്ടുന്നതിന് ഇനി അനന്തമായി കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്ന് എമിറേറ്റ് നാഷണല്‍ ഐഡന്റിറ്റി അതോറിറ്റി(ഇഐഡിഎ) അറിയിച്ചു. തത്ക്ഷണം കാര്‍ഡ് പുതുക്കികൊടുക്കുന്ന സേവനം അടുത്ത മാസം നിലവില്‍ വരും. പരീക്ഷണാടിസ്ഥാനത്തില്‍ ദുബയ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ നാലു സെന്ററുകളില്‍ നടപ്പാക്കും.
കാലതാമസം ഒഴിവാക്കുന്നതിനുവേണ്ടി നടപടി സ്വീകരിക്കണമെന്ന ജനങ്ങളുടെ തുടര്‍ച്ചയായ ആവശ്യം പരിഗണിച്ചാണ് ഈ നടപടിയെന്ന് ഇഐഡിഎ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ഖൗറി അറിയിച്ചു. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചുകഴിഞ്ഞാല്‍ പുതിയ കാര്‍ഡും സെന്ററില്‍ നിന്നു ലഭിക്കും. കാര്‍ഡ് വാങ്ങാനായി പോസ്റ്റ് ഓഫിസിലേക്ക് പോവേണ്ട കാര്യമില്ല. എന്നാല്‍ ഈ സേവനം പുതിയ കാര്‍ഡുകള്‍ക്ക് നല്‍കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Bowing to public pressure to find a solution to long delays in delivery, the Emirates National Identity Authority (EIDA) said applicants would be able to receive their renewed cards at once after submitting their application.