മുങ്ങാനൊരുങ്ങിയ ബിസിനസ്സുകാരനെ പൊക്കി
ദുബയ്: 25 കോടി ദീര്‍ഹത്തോളം പണം തിരിച്ചടയ്ക്കാതെ മുങ്ങാനുള്ള ബിസിനസ്സുകാരെ ദുബയ് പോലിസ് പിടികൂടി. പെട്രോളിയം ഉത്പന്നങ്ങളുടെ ഡീലറായ ഇയാള്‍ ബാങ്കിനു നല്‍കിയ 25 കോടി ദീര്‍ഹത്തിന്റെ ചെക്ക് മടങ്ങിയിരുന്നു.
ബാങ്കില്‍ നിന്നു പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പോലിസ് ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചിലായിരുന്നു. വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇപ്പോള്‍ റാഫ പോലിസ് സ്‌റ്റേഷനിലുള്ള ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പില്‍ ഇയാള്‍ പങ്കാളിയാണോയെന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്- ആന്റി ക്രൈം ഡിവിഷന്‍ മേധാവി കേണല്‍ അഹമ്മദ് ബിന്‍ ഖലീഫ അറിയിച്ചു.












Click it and Unblock the Notifications