പെരുമാറ്റം നന്നല്ലെങ്കില്‍ മൂത്രം കുടിക്കേണ്ടിവരും
റിയാദ്: വീട്ടിലെ ജോലിക്കാരോട് മോശമായി പെരുമാറുന്നവര്‍ ശ്രദ്ധിക്കുക. ഭക്ഷണത്തില്‍ മൂത്രം കൂട്ടി കലര്‍ത്തി തരാനുള്ള സാധ്യതയുണ്ട്. സൗദി അറേബ്യയിലാണ് സംഭവം.
വേലക്കാരിയെ പരുഷമായി ചീത്തപറഞ്ഞതിനുശേഷം ഭക്ഷണം കഴിക്കാനിരുന്ന വീട്ടംഗങ്ങള്‍ അസ്വാഭാവികമായ രുചി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്യം വ്യക്തമായത്. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അരാര്‍ ടൗണിലാണ് സംഭവം.
പരിശോധനയില്‍ ഭക്ഷണത്തില്‍ മൂത്രത്തിന്റെ അംശം കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ മോശമായി പെരുമാറിയതിന് ഏഷ്യന്‍ വംശജയായ വേലക്കാരി പ്രതികാരം വീട്ടിയതാണെന്ന് തെളിഞ്ഞു. എന്തായാലും വേലക്കാരി ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്.












Click it and Unblock the Notifications