കുവൈത്ത് സിറ്റി: റോഡപകടത്തില്‍ ഇന്ത്യന്‍ പാട്ടുകാരി ദീപാലി ജോലി കൊല്ലപ്പെട്ടു. കുവൈത്ത് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്കുള്ള യാത്ര മധ്യേ ആറാം റിങ് റോഡിലാണ് അപകടമുണ്ടായത്.
ഇന്ത്യന്‍ എംബസിയും അല്‍ മുല്ലാ എക്‌സ്‌ചേഞ്ച് കമ്പനിയും ചേര്‍ന്ന് സംഘടിപ്പിച്ച സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര അതിര്‍ത്തി ഗ്രാമമായ ധാര്‍വാഡ് സ്വദേശിനിയാണ്. കന്നഡയും മറാത്തിയും അനായാസേന കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഗായികയാണ്. ഭര്‍ത്താവ് പരേഷ് ഷാ. ഒരു സഹോദരനും സഹോദരിയുമുണ്ട്.
Renowned Indian singer Deepali Joshi was killed in a road accident while on the way to her hotel from Kuwait International Airport near the Sixth Ring Road.