ജിദ്ദ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററിനെതിരേ സൗദിയിലെ പരമോന്നത മതനേതാവായ ശൈഖ് അബ്ദുള്‍ അസീസ് അല്‍ശൈഖ് രംഗത്ത്. നുണ പ്രചരിപ്പിക്കാനുള്ള സംവിധാനമാണ് ട്വിറ്റര്‍. ഇത് എന്റെ മാത്രം അഭിപ്രായമല്ല. ലോകത്താകെയുള്ള മുസ്ലീം പണ്ഡിതന്മാര്‍ ഇതാണ് ചിന്തിക്കുന്നത്. അതുകൊണ്ടു വിവിധ രാജ്യങ്ങള്‍ ഇതിനെതിരേ ഫത്‌വ നിലനില്‍ക്കുന്നതും-വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് മുഫ്തി ഇങ്ങനെ അഭിപ്രായപ്പെട്ടതെന്ന് സൗദി അറേബ്യന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും കള്ളം പറയുന്നതിനും മത നിന്ദ നടത്തുന്നതിനും പ്രശസ്തിക്കുവേണ്ടിയും ചിലര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നു. തീര്‍ത്തും അപകടകരമായ സ്ഥിതിവിശേഷമാണിത്. യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കണം. വിവരങ്ങള്‍ക്കും അറിവിനും ഇത്തരം സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെ ആശ്രയിക്കരുത്.
അതിനിടെ ചില രാജ്യങ്ങളില്‍ സെന്‍സറിങ് ഏര്‍പ്പെടുത്തുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Saudi Arabia’s Grand Mufti (religious chief) has launched a virulent attack on the social networking site Twitter, saying it has become a platform for promoting lies, newspapers in the Gulf Kingdom reported on Sunday