കമ്പനി പാസ്‌പോര്‍ട്ട് കൊടുത്തില്ല കല്യാണം മുടങ്ങി

അവസാനം വരെ ലീവ് കിട്ടുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു മോഹന്‍ കുമാര്‍. അതുകൊണ്ടു തന്നെയാണ് വിവാഹദിവസം രാവിലെ അവിടെ എത്തുന്നരീതിയില്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് മനുപ്രിയയുമായുള്ള വിവാഹം ഉറപ്പിച്ചത്. ആലപ്പുഴയിലുള്ള വിവാഹവേദിയില്‍ വരനെയെത്തിക്കാനുള്ള വാഹനം കൊച്ചി എയര്‍പോര്‍ട്ടില്‍ കാത്തുനിന്നിരുന്നു.
വിവാഹത്തിനുവേണ്ടി ജോലി വേണ്ടയെന്നുവെയ്ക്കാന്‍ വരെ മോഹന്‍ തയ്യാറായിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ മാനേജര്‍ തയ്യാറായില്ല.
എത്രയോ മുമ്പ് തന്നെ ലീവിന് അപേക്ഷിച്ചിട്ടും മാനേജര്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മസ്‌കത്തിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. പുതിയ ലീവ് അപേക്ഷ ഒമാന്‍ തൊഴില്‍ മന്ത്രാലയം മുഖേനയാണ് നല്‍കിയിട്ടുള്ളത്.
മനുപ്രിയയോട് സംസാരിച്ചു. കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി. അഞ്ചു ദിവസത്തിനുശേഷം വിവാഹം നടക്കും-മോഹന്‍ കുമാര്‍ എമിറേറ്റ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications