സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദ: സൗദിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം സ്വദേശി കെ ആര്‍ ബൈജു(53)ആണ് മരിച്ചത്. അല്‍ഖുറയാത്തിലെ അല്‍ ഷഹൈലി കമ്പനിയില്‍ മാനേജരായിരുന്നു.
നേരത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് കുറച്ചു ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയതിനുശേഷം വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 30 വര്‍ഷമായി ബൈജു ഇവിടെ ജോലി ചെയ്തു വരികയാണ്.
ഭാര്യ: താര, മക്കള്‍: ജിതിന്‍, നിതിന്‍. സഹോദരങ്ങള്‍: സൂരജ്, നിഷാന്‍(അല്‍ ഖുറയാത്), നിമ്മി(ഇന്തോനേഷ്യ).












Click it and Unblock the Notifications