വ്യാജവിസ, രണ്ടു പേര്‍ ജയിലില്‍
ദുബയ്: ഇന്ത്യക്കാരന് വ്യാജവിസ നല്‍കിയ കേസില്‍ രണ്ട് ബംഗ്ലാദേശികള്‍ക്ക് മൂന്നു മാസം തടവ്. 19500 ദീര്‍ഹം വാങ്ങിയാണ് ഇരുവരും ഇന്ത്യക്കാരന് 'വര്‍ക്ക് പെര്‍മിറ്റ്' നല്‍കിയത്. ജയില്‍ കാലാവധി പൂര്‍ത്തിയായതിനുശേഷം രണ്ടു പേരെയും നാടുകടത്താനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ദുബയ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വ്യാജസീലുകളും രേഖകളും ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഷാഫി നസീര്‍ നല്‍കിയ പരാതി പ്രകാരം ബാംഗ്ലാദേശിലുള്ള അടുത്ത ബന്ധുവിന് യുഎഇയിലേക്ക് വരുന്നതിനുള്ള വിസാ ചാര്‍ജ്ജായാണ് പണം നല്‍കിയത്. വിമാനം കയറാനായെത്തിയപ്പോഴാണ് വിസ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications