യുഎഇയില്‍ ബിരിയാണിക്ക് വിലകൂടും

ഇറച്ചിയടക്കമുള്ള ചേരുവകളുടെ വിലയിലുണ്ടായ വര്‍ധനവാണ് ഇതിനു കാരണം. കഴിഞ്ഞ രണ്ടു വര്‍ഷമായി 10 ദിര്‍ഹമാണ് ഒരു പ്ലേറ്റ് ചിക്കന്‍ ബിരിയാണിയുടെ വില. ഇപ്പോള്‍ 12 ആക്കി ഉയര്‍ത്തി. ചിക്കന്‍, മട്ടണ്‍, മത്സ്യം അങ്ങനെ എല്ലാത്തിന്റെയും വില കൂടിയിട്ടുണ്ട്. കുടിവെള്ളത്തിനും ഗ്യാസിനും വരെ വിലകൂടി-ദുബയിലെ അല്‍ ക്വാസ് മാളിലെ റസ്‌റ്റോറന്റ് മാനേജര്‍ പറഞ്ഞു.
അതേ സമയം ദുബയില്‍ ചിക്കന്‍ ബിരിയാണിക്ക് 13 ദിര്‍ഹവും ഫിഷ് ബിരിയാണിക്ക് 16 ദിര്‍ഹവുമാണ് വില. മറ്റു പല ഉത്പന്നങ്ങള്‍ക്കും വിലകൂട്ടിയിരുന്നെങ്കിലും പ്രവാസികള്‍ക്ക് പ്രിയപ്പെട്ട ചായയുടെയും ബിരിയാണിയുടെയും വില കൂട്ടുന്നതില്‍ നിന്ന് റസ്റ്റോറന്റ് ഉടമകള്‍ വിട്ടുനിന്നിരുന്നു.












Click it and Unblock the Notifications