ദുബയില്‍ ഡ്രൈവിങ് പഠനം ഇനി കടുകട്ടി
ദുബയ്: ദുബയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ ഇനി അല്‍പ്പം പ്രയാസപ്പെടേണ്ടി വരും. ഗതാഗത മേഖലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍ക്കാണ് ആര്‍ടിഎ ഒരുങ്ങുന്നത്.
ഡ്രൈവിങ് ടെസ്റ്റ് പാസായതുകൊണ്ടു മാത്രം ഇനി ആര്‍ക്കും ലൈസന്‍സ് കിട്ടില്ല. ഹൈവേയില്‍ രണ്ടുമണിക്കൂറെങ്കിലും വാഹനമോടിച്ച് കഴിവ് തെളിയിക്കണം. കൂടാതെ നല്ലൊരു പരീക്ഷയും ഉണ്ടാവും. കയറ്റം, ഇറക്കം, ഹൈവേ, സിറ്റി എന്നീ വിഭാഗങ്ങളിലായാണ് ഡ്രൈവറുടെ കഴിവ് പരിശോധിക്കുക.
കൂടാതെ ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും പദ്ധതിയുണ്ട്. പാഠ്യരീതികള്‍ ഏകോപിക്കുന്നതോടൊപ്പം പരിശീലനം അതോറിറ്റിയുടെ നിരീക്ഷണത്തിനു കീഴിലായിരിക്കുകയും ചെയ്യും. പരിശീലകര്‍ക്കു തുടര്‍ച്ചയായ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കും.












Click it and Unblock the Notifications